വ്യാവസായിക അടിസ്ഥാനത്തിൽ ആട് വളർത്തൽ പദ്ധതിക്ക് മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സ്വന്തമായോ പാട്ടത്തിനോ 50 സെന്റ് സ്ഥലം ഉള്ളവർ ആയിരിക്കണം.
ആട് വളർത്തലിൽ സർക്കാർ തലത്തിലുള്ള പരിശീലനം ലഭിച്ചിട്ടുള്ളവർക്കു മുൻഗണന . 19 പെൺ ആട്ടിൻകുട്ടികളും ഒരു മുട്ടൻ ആടും ആണ് 1 യൂണിറ്റ്. 2,80,000 രൂപയാണ് പദ്ധതി അടങ്കൽ.
പദ്ധതി പൂർത്തീകരിച്ചു കഴിയുമ്പോൾ ലക്ഷം രൂപ സബ്സിഡി അനുവദിച്ചു നൽകുന്നതാണ് അപേക്ഷ ഫോം മൃഗാശുപത്രിയിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോം ബന്ധപ്പെട്ട രേഖകളുടെ ആശുപത്രിയിൽ നൽകേണ്ടതാണ്.