നാറാത്ത്: -പാചകവാതക വില വർദ്ധനവിനെതിരെ കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് നാറാത്ത് പഞ്ചായത്ത് മുസ്ലിം യൂത്തീഗ് കമ്മിറ്റി കണ്ണാടിപ്പറമ്പ് ടൗണിൽ അടുപ്പ് കൂട്ടി പാൽകാച്ചി നാട്ടുകാർക്ക് നൽകി പ്രതിഷേധിച്ചു.
മുസ്ലിംലീഗ് പ ഞ്ചായത്ത് പ്രസിഡന്റ് പിവി അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.കെ ഷിനാജ്, മണ്ഡലം ജനറൽ സെക്രട്ടറി അശ്കർ കണ്ണാടിപ്പറമ്പ് പ്രസംഗിച്ചു.
നൗഫീർ കമ്പിൽ അധ്യക്ഷത വഹിച്ചു. അശ്റഫ് നാറാത്ത് സ്വാഗതവും മുസമ്മിൽ നിടുവാട്ട് നന്ദിയും പറഞ്ഞു. മുഹമ്മദലി ആ റാംപീടിക, മുനീർ മൊയ്തീൻ, കെ.വി നിയാസ്, സിഇർഫാദ്, കെ.വി സമദ്, നൗഫൽ പുല്ലുപ്പി, മുസമ്മിൽ പുല്ലൂപ്പി, കാദർ നാറാത്ത്, ബി ഹാരിസ്, മഹ്റൂഫ്, ഷക്കീൽ നേതൃത്വം നൽകി.