അഴീക്കല്‍ തുറമുഖത്ത് വീണ്ടും ചരക്കു കപ്പലെത്തി

 


അഴീക്കൽ
:-അഴീക്കല്‍ തുറമുഖത്ത് കൊച്ചിയില്‍ നിന്ന് ചരക്കുകളുമായി വീണ്ടും കപ്പലെത്തി. കഴിഞ്ഞ ഞായറാഴ്ച തീരദേശ ചരക്കുകപ്പല്‍ സര്‍വീസിന്റെ ഉദ്ഘാടനം നടന്നതിനു ശേഷം ആദ്യമായാണ് ഇന്നലെ അഴീക്കൽ തുറമുഖത്ത് വീണ്ടും കപ്പലെത്തിയത്. 

ഉൽഘാടന കപ്പലായ റൗണ്ട് ദി കോസ്റ്റ് കമ്പനിയുടെ ഹോപ് സെവന്‍ തന്നെയാണ് ഇന്നലെ രാവിലെ 11.30ന് 12 കണ്ടെയിനറുകളുമായി വീണ്ടുമെത്തിയത്. ചരക്കുകള്‍ കയറ്റിയ ശേഷം വൈകിട്ട് മൂന്നു മണിയോടെ കപ്പല്‍ തിരികെ കൊച്ചിയിലേക്ക് യാത്ര തിരിച്ചു. ജൂലൈ 13നാണ് ഇനി കപ്പല്‍ വീണ്ടുമെത്തുക.

 കപ്പല്‍ എത്തുന്ന സമയത്ത് കെ വി സുമേഷ് എംഎല്‍എ, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രതീഷ് നായര്‍ തുടങ്ങിയവര്‍ തുറമുഖത്തുണ്ടായിരുന്നു.

Previous Post Next Post