മുണ്ടേരി:- തന്റെ വാർഡിലെ പത്ത് കുടുംബങ്ങൾക്ക് തയ്യൽ മ ഷിൻ നൽകി മുണ്ടേരി പഞ്ചായത്ത് കാഞ്ഞിരോട് വാർഡ് അംഗം പി. അഷ്റഫ്.
നാട്ടിലും മറുനാട്ടിലുമുള്ള ഉദാ രമനസ്കരുടെ സഹായത്തോടെ യാണ് യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം മുൻ ജനറൽ സെക്രട്ടറി കൂടിയായ അഷ്റഫ് അർഹരായ പത്തു പേർക്കു തയ്യൽ മെഷിൻ വീട്ടിൽ എ ത്തിച്ചുനൽകിയത്.
ഹമീദലി ശിഹാബ് പാണക്കാട് തങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു. പി. സി കുഞ്ഞിമുഹമ്മദ് ഹാജി അധ്യ ക്ഷനായി.
മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്റാഹിം മുണ്ടേരി, പി. അഷ്റഫ്, എം.പി മുഹമ്മദലി, പി.സി അഹമ്മദ് കുട്ടി,
പി സി നൗഷാദ് അഹമ്മദ് തളയങ്കണ്ടി, നാസർ മുക്കണ്ണി, സി.കെ ജസീം, പി.സി
ഷബീർ, കെ. ഹാമിദ് സി.പി മസീഹ് പങ്കെടുത്തു.