മാരക്കാന :- ഫുട്ബോൾ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിൽ ആവേശകമായ മത്സരത്തിൽ അർജൻ്റീന 1-0 ന് ബ്രസിലിനെ പരാജയപ്പെടുത്തി കോപ്പ അമേരിക്കയിൽ ചാമ്പ്യൻമാരായി.
കിക്കോഫ് മുതൽ ആവേശകരമായി മാറിയ മത്സരത്തിൽ ആതിഥേയരായ ബ്രസീലിനെതിരെ അർജന്റീന 22-ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ നേടിയ ഏക ഗോളിലാണ് അർജന്റീന ബ്രസീലിനെതിരെ ലീഡ് നേടിയത്. ബ്രസീൽ പ്രതിരോധത്തിന്റെ വീഴ്ച മുതലെടുത്തായിരുന്നു ആദ്യ പകുതിയിൽ അർജന്റീനയ്ക്കായി മരിയ ഗോൾ നേടിയത്.
കോപ്പ അമേരിക്കയിൽ 15-ാം കിരീടവുമായി യുറഗ്വായുടെ റെക്കോർഡിന് ഒപ്പമെത്തുകയാണ് അർജന്റീന.