ആന്തൂരിൽ പറക്കുന്ന ഓന്തിനെ കണ്ടെത്തി


ആന്തൂർ കോടല്ലൂരിലെ പോള രാജീവന്റെ വീട്ടുപറമ്പിൽ കണ്ടെത്തിയ പറക്കുന്ന ഓന്ത്

ധർമശാല: -  തെക്കൻ ഏഷ്യയിലെ വനാന്തരങ്ങളിൽ കണ്ടെത്താറുള്ള പറക്കുന്ന ഓന്തിനെ (ഡ്രോകോലി സാർഡ്സ്) ആന്തൂർ കോടല്ലൂരിൽ കണ്ടെത്തി. കോടല്ലൂരിലെ പോള രാജീവന്റെ വീട്ടുപറമ്പിൽ ഉച്ചയോടെയാണ് ഇതിനെ കണ്ടെത്തിയത്. മുൻ കാലിനും പിൻകാലിനും വശങ്ങളിലായി ശരീരത്തോട് ചേർന്നിരിക്കുന്ന ചിറക് പോലുള്ള മാംസളങ്ങളായ ഭാഗമാണ് ഇവയെ പറക്കാൻ സഹായിക്കുന്നത്. ഇതുപയോഗിച്ച് ദീർഘദൂരം പറക്കാൻ കഴിയുമെന്നാണ് വിദഗ്‌ധർ പറയുന്നത്.

വംശനാശഭീഷണി നേരിടുന്ന ഈ ജീവി അപൂർമാമായി മാത്രമാണ് നാട്ടിൻപുറങ്ങളിൽ കാണാറുള്ളത്. സാധാരണ ഓന്തുകളെപോലെ മരങ്ങളിൽ പിടിച്ചുകയറുന്നതാണെങ്കിലും എന്തെങ്കിലും അപകടങ്ങളിൽ പെടുമ്പോഴോ ശത്രുക്കൾ ആക്രമിക്കാൻ എത്തുമ്പോഴോ ഇണയെ ആകർഷിക്കാനുമാണ് പറക്കാൻ ശ്രമിക്കുന്നത്.

വാലുൾപ്പെടെ ഏകദേശം 20 സെ.മീ. നീളമുണ്ട്. പെൺവർഗത്തിന്റെ ചിറകിന് മഞ്ഞനിറമായിരിക്കും. കോടല്ലൂരിൽ കണ്ടെത്തിയത് പെൺവർഗത്തിൽപ്പെട്ട പറക്കുന്ന ഓന്താണ്. ഉറമ്പുകളും ചിതലുകളുമാണ് ഇവയുടെ ആഹാരം.

Previous Post Next Post