അഴീക്കൽ:-അഴീക്കലില്‍ ആരംഭിക്കുന്ന ചരക്കു കപ്പല്‍ സര്‍വ്വീസിന്റെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും ജൂലൈ നാല് ഞായറാഴ്ച രാവിലെ 8.30 ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും.
കൊച്ചിയില്‍ നിന്നും ബേപ്പൂര്‍ വഴി അഴീക്കലിലെത്തുന്ന എം വി ഹോപ് സെവന്‍ കപ്പല്‍ അഴീക്കലില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്കുള്‍പ്പെടെയുള്ള ചരക്കുകളുമായി നാലാം തീയതി യാത്ര തിരിക്കും. ഇന്ന് രാവിലെയാണ് ചരക്ക് കപ്പൽ അഴിക്കലിൽ എത്തിയത്.
പരപാടിയില്‍ കെ സുധാകരന്‍ എം പി, എം എല്‍ എമാരായ കെ വി സുമേഷ്, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുക്കും.