കൊളച്ചേരി :- കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എണ്ണം കണക്കാക്കി വിശ്വാസികളെ ജുമുഅ, പെരുന്നാൾ നിസ്കാരങ്ങൾ ആരാധനാലയങ്ങളിൽ അനുവദിക്കണമെന്നും, ആരാധനാലയങ്ങൾ സമാധാനാലയങ്ങളാണെന്നും സയ്യിദ് അലി ഹാശിം ബാ അലവി തങ്ങൾ പ്രസ്താവിച്ചു
ജുമുഅ, പെരുന്നാൾ നിസ്കാരങ്ങൾ ആരാധനാലയങ്ങളിൽ എണ്ണം കണക്കാക്കി നടത്താൻ അനുമതി ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന ഏകോപന സമിതി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.
യൂസുഫ് മൗലവി കമ്പിൽ ആധ്യക്ഷനായിരുന്നു. ഹാഫിസ് അബ്ദുള്ള ഫൈസി പട്ടാമ്പി, മുഹമ്മദലി ഫൈസി ഇരിക്കൂർ, ഇ വി അശ്രഫ് മൗലവി, മൻസൂർ പാമ്പുരുത്തി, മുഷ്താഖ് ദാരിമി പന്ന്യങ്കണ്ടി, അഹ്മദ് കമ്പിൽ, എം.കെ മൊയ്തു ഹാജി, അമീർ ദാരിമി കുന്നും കൈ, അർഷദ് നൂഞ്ഞേരി, പി.പി മൊയ്തീൻ കമ്പിൽ, പി.കെ. പി നസീർ, മുഹമ്മദലി പള്ളിപ്പറമ്പ സംസാരിച്ചു.
തുടർന്ന് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് സമിതി നിവേദനവും കൈമാറി.