കണ്ണൂർ എയർപോർട്ടിൽ നിന്ന് മൃതദേഹവുമായി പോയ ആംബുലൻസ് പഴയങ്ങാടിയിൽ പിക്കപ്പ് വാനും കാറുമായും കൂട്ടിയിടിച്ച് മറിഞ്ഞു


 



പഴയങ്ങാടി
: -  പിലാത്തറ -  പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ വീണ്ടും അപകടം. എരിപുരത്താണ് വാഹനാപകടമുണ്ടായത്.

എരിപുരത്തിനും അടുത്തിലേയ്ക്കും മധ്യേ അടുത്തില ഭാഗത്തേക്കുള്ള ഇറക്കത്തിലാണ് അപകടം നടന്നത്. ആംബുലൻസ്, കാർ, പിക്കപ്പ് എന്നിവയാണ് അപകടത്തിൽ പെട്ടത്. പഴയങ്ങാടിപോലീസ് സ്ഥലത്തെത്തി.

കണ്ണൂർ എയർപോർട്ടിൽ നിന്ന് ഉദുമയിലേക്ക് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ പരിയാരം കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.



Previous Post Next Post