കണ്ണൂർ:- ദേശീയപാതയിൽ കണ്ണൂർ സെൻട്രൽ ജയിലിന് സമീപം ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. ശനിയാഴ്ച്ച രാത്രിയാണ് സംഭവം.
തളിപ്പറമ്പ് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം തെറ്റിയ ലോറി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവർ നിസാര പരുക്കോടെ രക്ഷപ്പെട്ടു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപനേരം ഗതാഗതം തടസപ്പെട്ടു. ട്രാഫിക്ക് പൊലീസ് എത്തി ഗതാഗതം പുനസ്ഥാപിച്ചു.