ഇന്ന്(വ്യാഴം, ജൂലൈ 15) മുതൽ ബാധകമാക്കിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും ചുവടെ ചേര്‍ക്കുന്നു.
എ വിഭാഗം
(രോഗ വ്യാപനം കുറഞ്ഞ പ്രദേശം)
(കോവിഡ് 19 പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 % ല്‍ താഴെ)
അനുവദിക്കുന്ന ഇളവുകള്‍
എല്ലാ പൊതു കാര്യാലയങ്ങള്‍ /പൊതുമേഖലാ സ്ഥാപനങ്ങള്‍ / കോര്‍പ്പറേഷനുകള്‍ / കമ്പനികള്‍ / കമ്മീഷനുകള്‍ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ 100% ജീവനക്കാരെ ഉപയോഗിച്ച് കോവിഡ് മാനദണ്ഡ പ്രകാരം തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. അക്ഷയ/ജനസേവാ കേന്ദ്രങ്ങള്‍, എല്ലാ വ്യാപാര വ്യവസായ സ്ഥാപനങ്ങളും രാവിലെ 7.00 മണി മുതല്‍ രാത്രി 8.00 മണി വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, കാര്‍ഷിക വൃത്തിയോടനുബന്ധിച്ചുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവനങ്ങളുടെ റിപ്പയറുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവ ശനി, ഞായര്‍, ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 7.00 മണിമുതല്‍ രാത്രി 8.00 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. 17/07/2021 ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ട് 1881 പ്രകാരം മേല്‍പ്പടി സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും. ടാക്സി, ഓട്ടോ റിക്ഷ (ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേര്) എന്ന ക്രമത്തില്‍ സര്‍വ്വീസ് നടത്താവുന്നതാണ്. യാത്രക്കാര്‍ ഒരു കുടുബ ത്തിലെ തന്നെയാണെങ്കില്‍ എണ്ണം ബാധകമല്ല വിദേശ മദ്യ ഷോപ്പുകള്‍, ബാറുകള്‍ എന്നിവിടങ്ങളിലെ മദ്യ വില്‍പ്പന മൊബൈല്‍ ആപ്ലീക്കേഷന് മുഖേന ലഭിക്കുന്ന സമയക്രമം അനുസരിച്ച് പാഴ്സലുകളായി മാത്രം വില്‍പ്പന നടത്താവുന്നതാണ്. കോവിഡ് മാനദണ്ഡം പാലിച്ച് ഒരേ സമയം പരമാവധി 20 പേരെ ഉള്‍പ്പെടുത്തി ആവശ്യമായ സ്ഥല സൌകര്യങ്ങള്‍ , വായൂസഞ്ചാരം ഉറപ്പാക്കി, എ.സി പ്രവര്‍ത്തിപ്പിക്കാതെ ജിം, ഇന്‍ഡോര്‍ കായിക വിനോദങ്ങള്‍ എന്നിവ നടത്താവുന്നതാണ്. കൂടാതെ മൈതാനങ്ങളില്‍ ശാരീരികസമ്പര്‍ക്കം ആവശ്യമില്ലാത്ത കായിക വിനോദങ്ങളും പ്രഭാത / സായാഹ്ന കാല് നട സവാരിയും നടത്താവുന്നതാണ്.. ഭക്ഷണ വിതരണ ശാലകളില്‍ രാവിലെ 7.00 മണി മുതല്‍ വൈകിട്ട് 9.30 മണി വരെ പാഴ്സലായി ഭക്ഷണം വിതരണവും ഹോംഡെലിവറിയും നടത്താവുന്നതാണ്. വീട്ടു ജോലിയ്ക്കായി പോകുന്നവര്‍ക്ക് യാത്ര അനുവദനീയമാണ്. ആരാധനാലയങ്ങളിലെ പ്രവേശനം കര്‍ശന കോവിഡ് മാനദണ്ഡ പ്രകാരം പരമാവധി 15 പേരെ മാത്രം. ടൂറിസം മേഖലയില്‍ താമസ സൗകര്യം ഒരുക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്ര – കേരള സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുള്ള ടൂറിസം മേഖലയുമായി ബന്ധപ്പെട്ട SOP പ്രകാരം പ്രവര്‍ത്തനം ആരംഭിക്കാവുന്നതാണ്. മേല്‍പ്പടി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഒരു ഡോസ് വാക്സിന് എടുത്തിരിക്കേണ്ടതും, വിനോദ സഞ്ചാരികള്‍ 72 മണിക്കൂറിനുള്ളില്‍ എടുത്തിട്ടുള്ള RTPCR പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിന് എടുത്തിട്ടുള്ള സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.
വിഭാഗം ബി
(രോഗ വ്യാപനരൂക്ഷത കുറഞ്ഞ പ്രദേശം)
(കോവിഡ് 19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5% മുതല്‍ 10 % വരെ)
എല്ലാ പൊതു കാര്യാലയങ്ങള്‍ /പൊതുമേഖലാ സ്ഥാപനങ്ങള്‍ / കോര്‍പ്പറേഷനുകള്‍ / കമ്പനികള്‍ / കമ്മീഷനുകള്‍ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ 100% ജീവനക്കാരെ ഉപയോഗിച്ച് കോവിഡ് മാനദണ്ഡ പ്രകാരം തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ (മരുന്ന്, റേഷന്‍ കടകള്‍, പാല്, പത്രം, പഴം-പച്ചക്കറി, ബേക്കറി, കാലിത്തീറ്റ, കോഴിത്തീറ്റ, വളര്‍ത്തുമൃഗങ്ങള്‍ / പക്ഷികള്‍ക്കുള്ള തീറ്റ വില്‍ക്കുന്ന കടകള്‍ പലചരക്ക്, മത്സ്യം, മാംസം) രാവിലെ 7.00 മണി മുതല്‍ രാത്രി 8.00 മണി വരെ വരെ 50 % ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, കാര്‍ഷിക വൃത്തിയോടനുബന്ധിച്ചുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവനങ്ങളുടെ റിപ്പയറുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവ ശനി, ഞായര്‍, ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 7.00 മണിമുതല്‍ രാത്രി 8.00 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. 17/07/2021 ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ട് 1881 പ്രകാരം മേല്‍പ്പടി സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും. മറ്റ് എല്ലാ വ്യാപാര/വ്യവസായ സ്ഥാപനങ്ങളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7.00 മണി മുതല്‍ ര