യൂത്ത് ലീഗ് ലീഡേഴ്സ് മീറ്റ് സമാപിച്ചു

 



തളിപ്പറമ്പ്
മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ലീഡേഴ്സ് മീറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് പികെ സുബൈർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പിസി നസീർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട പിസി നസീർ, അലി മംഗര, ഫൈസൽ ചെറുകുന്നോൻ, ശംസീർ മയ്യിൽ എന്നിവരെ അനുമോദിച്ചു.


ഉനൈസ് എരുവാട്ടി, ഓലിയൻ ജാഫർ, സലാം കമ്പിൽ, ടിപി ക രീം, ഉസ്മാൻ കൊമ്മച്ചി, മുഹ്സിൻ ബക്കളം, അഷ്റഫ് പുളുക്കൂൽ, പിസി അഷ്റഫ്, യുവി ഇർഫാൻ, ടിസി ഉവൈസ്, സയീദ് പന്നിയൂർ, ഇസ്മാഈൽ മഴൂർ, അഷ്റഫ് ബപ്പു, പികെ ബഷീർ, എൻവി ശബീർ, സുബൈർ ദാരിമി, സി അശ്റഫ്, ശരീഫ് മംഗര, പിപി മുസമ്മിൽ, പിഎ ഇർഫാൻ, ബാസിത് മാണിയൂർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എൻ ശഫീഖ് സ്വാഗതവും സെക്രട്ടറി പി കെ ശംസുദ്ദീൻ നന്ദിയും പറഞ്ഞു.

Previous Post Next Post