തളിപ്പറമ്പ്: വീട്ടമ്മയെയും ഒൻപതു വയസുള്ള മകളെയും പീഡിപ്പിച്ച കേസിൽ മലപ്പട്ടം കൊളന്തയിലെ കെ.രാധാകൃഷ്ണന് എഴ് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷയും വിധിച്ചു.
തളിപ്പറമ്പ് പോക്സോ അതി വേഗ കോടതി ജഡ്ജി കെ. മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്. 2013 ജൂലൈ 17നായിരുന്നു സംഭവം. ഒൻപതു വയസുകാരിയെ പീഡിപ്പിച്ചതിന് അഞ്ചുവർഷം കഠിന തടവും 25,000 രൂപ പിഴയും പരാതിക്കാരിയായ വീട്ടമ്മയെ മാനഭംഗ പ്പെടുത്തിയതിന് രണ്ടു വർഷം കഠിനതടവുമാണ് ശിക്ഷ.
മയ്യിൽ എസ്.ഐയായിരുന്ന സുരേന്ദ്രൻ കല്യാടനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ്ഹാജരായി.