കണ്ണൂർ: -ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചപ്പോൾ കൊളച്ചേരിയിൽ നാളെ മുതൽ ട്രിപ്പിൾ ലോക് ഡൗൺ. ടി പി ആർ നിരക്ക് 15 ന് മുകളിലായതാണ് കാരണം.നിലവിലെ പഞ്ചായത്തിലെ ടി പി ആർ നിരക്ക് 18 ആണ്.
കണ്ണൂരിൽ ടി പി ആർ 15 ന് മുകളിൽ 20 തദ്ദേശ സ്ഥാപനങ്ങൾ ഉണ്ട് . പെരളശേരി , ആലക്കോട് , ആന്തൂർ , അഴീക്കോട് , ചപ്പാരപ്പടവ് , ചെമ്പിലോട് , ചെറുതാഴം , ചിറക്കൽ , എരമം കുറ്റൂർ , കടന്നപ്പള്ളി പാണപ്പുഴ , കാങ്കോൽ ആലമ്പടമ്പ , കണ്ണപുരം , കുറ്റിയാട്ടൂർ , കൊളച്ചേരി , പടിയൂർ , പരിയാരം , പാട്യം , പെരിങ്ങോം വയക്കര , പട്ടുവം , തൃപ്പങ്ങോട്ടൂർ എന്നിവയാണ് അവ.
ടി പി ആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബിയിലും 10 മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലും ഉള്‍പ്പെടുത്തി. 15 ന് മുകളില്‍ ടി പി ആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍ ആയിരിക്കും. നാളെ മുതല്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.
കണ്ണൂർ കോർപറേഷനിൽ ടി പി ആർ 6.69 % ആണ്.
ബി കാറ്റഗറി നിയന്ത്രണം ഇല്ലാത്തത് ന്യൂ മാഹി , മലപ്പട്ടം , അഞ്ചരക്കണ്ടി പഞ്ചായത്തുകളിൽ നിയന്ത്രണം ഇല്ല.