മയ്യിൽ :- ചെക്യാട്ട്കാവ് - കിളിയളം ജംഗ്ക്ഷനിൽ ഇന്ന് രാവിലെ വാട്ടർ അതോറിറ്റി പൈപ്പ്‌ലൈൻ പൊട്ടിയതിനെ തുടർന്ന് വലിയ കുഴി രൂപപ്പെട്ടു. വെള്ളത്തിന്റെ മർദ്ദത്തെ തുടർന്ന് രാവിലെ തന്നെ ടാർ ചെയ്ത ഭാഗം ഇളകിയിരുന്നു. അതിനു സമീപത്തുള്ള ഭാഗം താഴ്ന്നു പോകാനും തുടങ്ങിയിരുന്നു. ഉച്ചയോടെ വലിയ കുഴി രൂപപ്പെടുകയും ചെയ്തു.
മയ്യിൽ ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയർ ബീന, മയ്യിൽ പഞ്ചായത്ത് മെമ്പർ കെ. ബിജു , ശാലിനി , ആർ ആർ ടി വളണ്ടിയർ ടി വിനോദൻ എന്നിവരെത്തി സ്ഥലം സന്ദർശിച്ചു.
നാട്ടുകാരുടെ സഹായത്തോടെ കുഴി രൂപപ്പെട്ട ഭാഗം താത്കാലികമായി ബ്ലോക്ക് ചെയ്തിട്ടുണ്ട്.