പുതിയതെരു:-പാപ്പിനിശ്ശേരി ക്രിസ്ത്രൻ പള്ളി മുതൽ വളപട്ടണം പാലം ജംഗ്ഷൻ വരെ ആദ്യഘട്ട ട്രാഫിക് പരിഷ്കാരത്തിനാണ് 27 ലക്ഷം രൂപ അനുവദിച്ചത്.
മന്ത്രി മുഹമ്മദ് റിയാസിന് നേരത്തെ നമ്മൾ നൽകിയ നിവേദനത്ത തുടർന്ന് മന്ത്രി പുതിയതെരുവിൽ വരുകയും സന്ദർശിക്കുകയും നേരിട്ട് കാണുകയും ചെയ്തിരുന്നു. അടിയന്തിര പ്രാധാന്യമുള്ള വർക്ക് ചെയ്യുന്നതിനുവേണ്ടിയാണ് 27 ലക്ഷം രൂപ അനുവദിച്ചത്.
ഇന്ന് ചേർന്ന യോഗത്തിന് ശേഷം തുക അനുവദിച്ചത് ബഹു. മന്ത്രി നേരിട്ട് അറിയിച്ചു.
നേരത്തെ മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകിയതിനെ തുടർന്ന് വളരെ പെട്ടെന്ന് തന്നെ ഈ കാര്യത്തിൽ ഇടപ്പെട്ട് 27 ലക്ഷം രൂപ അനുവദിക്കാൻ മുൻകൈ എടുത്ത ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസിനും ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ.