പ്രതിഷേധ സംഗമം നടത്തി


ചേലേരി:- ചേലേരി എടക്കൈത്തോട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപവും, പ്രഭാത് വായനശാലയ്ക്ക് സമീപവും, പോലീസ് മുക്കിനും സ്ഥാപിച്ച കോൺഗ്രസ്സിൻ്റെ കൊടിമരവും, ഫ്ലക്സ് ബോർഡും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രഭാത് വായനശാലയ്ക്ക് സമീപം പ്രതിഷേധ സംഗമം നടത്തി.

പ്രതിഷേധ സംഗമം DCC ജനറൽ സെക്രട്ടറി ശ്രീ രജിത്ത് നാറാത്ത് ഉദ്ലാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ.വി. പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ കെ.എം. ശിവദാസൻ, ദിളത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ദാമോദരൻ കൊയിലേരിയൻ, കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ, മണ്ഡലം വൈസ് പ്രസിഡണ്ട് കെ മുരളീധരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Previous Post Next Post