മയ്യിൽ: കെ.എസ്.ടി.എ. തളിപ്പറമ്പ് സൗത്ത് ഉപജില്ല ‘വീട്ടിലുണ്ട് വിദ്യാലയം, അരികിലുണ്ട് അധ്യാപകൻ’ കാമ്പയിൻ തുടങ്ങി.
വിവിധ വിദ്യാലയങ്ങൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു. നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്കൂളിൽ നടന്ന പരിപാടി മുൻ സംസ്ഥാന സെക്രട്ടറി കെ.സി.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സെക്രട്ടറി സി.മുരളീധരൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക പി.എം.കല്യാണിക്കുട്ടി പഠനോപകരണങ്ങൽ സ്വീകരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി.വിനോദ് കുമാർ, എം.സി.ഷീല, പഞ്ചായത്തംഗം പി.പ്രീത, കെ.സി.സുനിൽ, ടി.സജീഷ്മ, പി.പി.സുരേഷ്ബാബു, വി.കെ.വിനീഷ് തുടങ്ങിയവർ സംസാരിച്ചു.