സ്വകാര്യ ബസ്‌ ഉടമകൾ ഇന്ന് ഉപവസിക്കും


കണ്ണൂർ
:- സ്വകാര്യ ബസ് മേഖലയുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ചൊവ്വാഴ്ച കളക്ടറേറ്റ് പടിക്കൽ ബസുടമകൾ ഉപവസിക്കുമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 11 മുതൽ നാലുവരെ നടക്കുന്ന ഉപവാസം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും.
സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുക, കോവിഡ് കഴിയുന്നതുവരെ റോഡ് ടാക്സ് ഒഴിവാക്കുക, ഡീസൽ സബ്സിഡി അനുവദിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, നിലവിലുള്ള ബസ് പെർമിറ്റുകൾ ദൂരപരിധി നോക്കാതെ പുതുക്കുക, പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വൻ തകർച്ച നേരിടുന്ന ബസ് വ്യവസായത്തിന് കോവിഡ് കാലം വൻ തിരിച്ചടിയായി. 

സ്വകാര്യ ബസുകളിൽ എഴുപത് ശതമാനവും ഇപ്പോൾ ഓടുന്നില്ല. ബാക്കിയുള്ളവ വൻ നഷ്ടം സഹിച്ചാണ് സർവീസ് നടത്തുന്നത്. ഓടാതെയിട്ട ബസുകളിൽ പലതും നശിച്ചു. നിത്യേനയുള്ള ഡീസൽ വില താങ്ങാനാവാത്തതാണ്അവർ പറഞ്ഞു. ഭാരവാഹികളായ പി.പി.മോഹനൻ, രാജ്കുമാർ കരുവാരത്ത്, പി.രജീന്ദ്രൻ, കെ.പി.മുരളീധരൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post