നാറാത്ത് :- കോവിഡ് 19 വ്യാപനം അതിതീവ്രമായതിനാൽ കൂടുതൽ കർശന നടപടികളുമായി നാറാത്ത് ഗ്രാമപഞ്ചായത്ത്.
പഞ്ചായത്തിൽ നടക്കുന്ന വിവാഹം, ഗൃഹപ്രവേശനം, മറ്റു ചടങ്ങുകൾ നിർബന്ധമായും covid19jagratha.kerala.nic.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ചടങ്ങു നടക്കുന്ന വീടുകളിലെ മുഴുവൻ അംഗങ്ങളും കാർമ്മികത്വം വഹിക്കുന്ന അടുത്ത ബന്ധുക്കളും ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമായും നടത്തേണ്ടതാണെന്ന് അടിയന്തിരമായി ഇന്ന് ചേർന്ന കോർകമ്മിറ്റി യോഗം തീരുമാനിച്ചു.
സർക്കാർ സൈറ്റിൽ രജിസ്റ്റർ ചെയ്യാതെയും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താതെയും നടത്തുന്നവർക്കെതിരെ 2005 ലെ ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് 2021 എന്നിവ പ്രകാരം നടപടികൾ സ്വീകരിക്കുന്നതാണെന്നും നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.