സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കൾ, ക്ലീനിങ് സാധനങ്ങൾക്കു പുറമേ മറ്റു സാധനങ്ങൾ വിൽക്കുന്നത് കർശനമായി വിലക്കി മയ്യിൽ ഗ്രാമപഞ്ചായത്ത്


മയ്യിൽ :-
മയ്യിൽ  ഗ്രാമപഞ്ചായത്തിലെ നിലവിലെ TPR നിരക്ക് 11.82% ആയതിനാൽ പഞ്ചായത്ത് സി കാറ്റഗറി വിഭാഗത്തിലാണ് ഉൾപ്പെടുക.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ചെയർമാനെ  ഉത്തരവുപ്രകാരം മയ്യിൽ ഗ്രാമപഞ്ചായത്തിൽ താഴെപ്പറയുന്ന കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച്  13/7/2021 ചൊവ്വ വരെ പ്രവർത്തിക്കേണ്ടതാണെന്ന് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് / സെക്രട്ടറി അറിയിച്ചു.

1) ( A. ) അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ എല്ലാ ദിവസവും പ്രവർത്തിക്കാം (ഭക്ഷ്യവസ്തുക്കൾ, പാൽ, മുട്ട, മത്സ്യം, മാംസം, റേഷൻകട, പഴം പച്ചക്കറി കടകൾ ബേക്കറി എന്നിവ മാത്രം) .

B. സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കൾ, ക്ലീനിങ് സാധനങ്ങൾ എന്നിവയ്ക്കു പുറമേ മറ്റു സാധനങ്ങൾ വിൽക്കുന്നതിന് അനുവാദമില്ല.

2) കടകളിൽ / സൂപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കളെ കയറുവാൻ അനുവദിക്കരുത്.അതിന് ആവശ്യമായ ക്രമീകരണം കട ഉടമ തന്നെ സ്വീകരിക്കേണ്ടതാണ്.ആവശ്യമുള്ള വസ്തുക്കൾ ജീവനക്കാർ പുറത്തേക്ക് എത്തിച്ചു നൽകേണ്ടതാണ്.

 3) വിവാഹ ആവശ്യങ്ങൾക്കായി വസ്ത്രം, ചെരുപ്പുകൾ, ഭരണങ്ങൾ എന്നിവ വിൽക്കുന്ന കടകൾക്കും, വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങള് വിൽക്കുന്ന കടകൾക്കും, റിപ്പയർ സർവ്വീസ് ചെയ്യുന്ന കടകൾക്കും വെള്ളിയാഴ്ച മാത്രം രാവിലെ7 മുതൽ വൈകിട്ട് 7 വരെയും പ്രവർത്തിക്കാം.

4) കമ്പനികൾ സ്വയംഭരണ സ്ഥാപനങ്ങൾ ബാങ്കുകൾ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ 25% സ്റ്റാഫിനെ ഉപയോഗപ്പെടുത്തി റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കാവുന്നതാണ്.

5) ഓട്ടോ, ടാക്സി സർവീസുകൾ അനുവദനീയമല്ല. ആശുപത്രി, വാക്സിൻ, കോവിഡ് അവശ്യ സർവീസുകൾ, ഹോം ഡെലിവറി എന്നീ ആവശ്യങ്ങൾക്ക് അല്ലാതെ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയാൽ കർശന നടപടികൾ സ്വീകരിക്കും.

6) ഹോംഡെലിവറിക്കും പാർസല് സർവ്വീസിനും മാത്രമായി ഹോട്ടലുകൾക്കും റസ്റ്റോറൻറുകൾക്കും രാവിലെ 7 മുതല് വൈകുന്നേരം 7 വരെ പ്രവർത്തിക്കാം.

മേൽ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കണ്ടാൽ ബഹു ചെയർമാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുപ്രകാരം കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന്മയ്യിൽ ഗ്രാമപഞ്ചായത്ത്  പ്രസിഡൻറ്/സെക്രട്ടറി  അറിയിച്ചു.


Previous Post Next Post