മുണ്ടേരി:- മുണ്ടേരി പഞ്ചായത്ത് അഞ്ചാം വാർഡ് ജാഗ്രതാസമിതി, ക്യഷി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നട്ടുമാവ് നടീൽ ഉത്സവം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള ഉദ്ഘാടനം ചെയ്തു. പച്ചക്കറി നടീൽ ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വാർഡ് മെമ്പർ വി.കെ സനേഷ് അധ്യക്ഷനായി. വാഴയിൽ പ്രകാശൻ, കൃഷ്ണപ്രസാദ്, എൻ. പി ശ്രീധരൻ, കെ. ബിന്ദു, എസ് മിനി, ഗീത, സനീഷ് എന്നിവർ പങ്കെടുത്തു.