കൊളച്ചേരി പഞ്ചായത്തിൽ എർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗൺ നാളെ നിലവിൽ വരും


കൊളച്ചേരി :- 
ഡി  കാറ്റഗറിയിലുള്ള കൊളച്ചേരി പഞ്ചായത്തിലെ ലോക് ഡൗൺ നിയന്ത്രണങ്ങൾ നാളെ മുതൽ നിലവിൽ വരും.15 % ന് മുകളിൽ ടി പി ആർ നിരക്കുള്ള കൊളച്ചേരിയിൽ ട്രിപ്പിൾ ലോക് ഡൗൺ നിയന്ത്രണങ്ങളാണ് നടപ്പിലാവുക. 

നിലവിലെ കണക്കനുസരിച്ച്  22.88 % ആണ് കൊളച്ചേരിയിലെ  ടി പി ആർ നിരക്ക്. 

പഞ്ചായത്തിൽ നിലവിൽ മൊത്തം 92 കോവിഡ് രോഗികളാണുള്ളത്.ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് പാട്ടയം (18) ,പെരുമാച്ചേരി (6 ) , വാർഡുകളിലാണ്.14 വീതം രോഗികളുണ്ട് ഇവിടെ.

കലക്ടറുടെ ഉത്തരവിൻ്റെ കോപ്പി ലഭിച്ചതിനു ശേഷം നടപ്പിലാക്കാം എന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനപ്രകാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ഉത്തരവ് ലഭിച്ച ശേഷമാണ് പഞ്ചായത്ത് പരിധിയിൽ  ലോക് ഡൗൺ നിയന്ത്രങ്ങൾ ഏർപ്പെടുത്താനുള്ള നടപടി എടുത്തത്.

ആയത് പ്രകാരം പഞ്ചായത്തിലെ കടകളും വ്യാപാര സ്ഥാപനങ്ങളും പൂർണ്ണമായും നാളെ മുതൽ അടച്ചിടാൻ തീരുമാനിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമെ പ്രവർത്തിക്കാൻ അനുമതിയുണ്ടാവുകയുള്ളൂ.

 പഞ്ചായത്ത് പരിധിയിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അടച്ചിടും. ഇത് വഴി ജനങ്ങൾക്ക് തുടർന്നള്ള ദിവസങ്ങളിൽ യാതൊരു വിധ സേവനവും ലഭ്യമാവില്ല.  അടിയന്തിര പ്രാധാധ്യമുള്ള ഗവ. ഓഫീസുകൾ  25% ജീവനക്കാരെ വച്ച് പ്രവർത്തിക്കും.

കൊളച്ചേരി  പഞ്ചായത്തിൽ നടപ്പിലാക്കുന്ന ലോക്ഡൗൺ നിയന്ത്രങ്ങളിൽ ജനങ്ങളുടെ പൂർണ്ണമായി സഹകരണം കൊണ്ട് കോവിഡ് നിരക്ക് കുറയ്ക്കാൻ സാധിക്കുമെന്ന്  കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൾ മജീദ് 'കൊളച്ചേരി വാർത്തകൾ online ' നോട് പറഞ്ഞു.

Previous Post Next Post