കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി, മുണ്ടേരി തുടങ്ങിയ പ്രദേശങ്ങളിൽ രാപ്പകലില്ലാതെ സ്വന്തം വാഹനത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തുന്ന ചെക്കിക്കുളം കുണ്ടിലാക്കണ്ടിയിലെ തൻസീറിനെ ഡിവൈഎഫ് ഐ മാണിയൂർ ഈസ്റ്റ് മേഖലാ കമ്മിറ്റി ആദരിച്ചു.
സിപിഐ എം ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ അനീഷ് അധ്യക്ഷനായി. കെ രാമചന്ദ്രൻ, കെ വി പ്രതീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സി നിജിലേഷ് സ്വാഗതവും കെ മധു നന്ദിയും പറഞ്ഞു.