മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി ആൻ്റ് സി.ആർ.സി വയോജനവേദിയുടെ ആഭിമുഖ്യത്തിൽ സാംബശിവൻ അനുസ്മരണ പ്രഭാഷണം രാധാകൃഷ്ണൻ മാണിക്കോത്ത് നിർവഹിച്ചു.
കഥാപ്രസംഗത്തെ ജനകീയമാക്കി, ലോക സാഹിത്യത്തിലെ മികച്ച കൃതികൾ മലയാളികൾക്ക് പരിചിതമാക്കിയത് സാംബശിവനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കെ.കെ രാമചന്ദ്രൻ (ചെയർമാൻ, വയോജനവേദി) അദ്ധ്യക്ഷനായി. കെ.മോഹനൻ (കൺവീനർ, വയോജനവേദി) സ്വാഗതം പറഞ്ഞു.
പി.വി ശ്രീധരൻ മാസ്റ്റർ, പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, വി.മനോമോഹനൻ മാസ്റ്റർ, വി.പി ബാബു രാജൻ, സി.വി ബാലകൃഷ്ണൻ, ഒ.എം മധുസൂദനൻ മാസ്റ്റർ, വി.വി മോഹനൻ അരിമ്പ്ര ,കെ.വി യശോദ ടീച്ചർ, കെ.കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു.