മാങ്ങാട്ട്പറമ്പ്:കണ്ണൂർ സർവകലാശാലയുട
ധർമശാല കാമ്പസിൽ നിർമിച്ച വനിത ഹോസ്റ്റൽ ഉദ്ഘാടനത്തിന് സജ്ജമായി. 16-ന് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഹോസ്റ്റൽ കെട്ടിടം ഉദ്ഘാടനം ചെയ്യും.
100 പെൺകുട്ടികൾക്ക് താമസിക്കാവുന്ന അഞ്ചുനില കെട്ടിടമാണ് നിർമിച്ചത്. കഴിഞ്ഞവർഷമാണ് നിർമാണം തുടങ്ങിയത്. സർവകലാശാല തനത് ഫണ്ടിൽനിന്ന് ആറുകോടിയോളം രൂപ ചെലവിട്ടാണ് ഹോസ്റ്റൽ നിർമിച്ചത്.
സംഘാടകസമിതി രൂപവത്കരണ യോഗം എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രോ വൈസ് ചാൻസലർ പ്രൊഫ. എ. സാബു അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. കെ.ടി. ചന്ദ്രമോഹൻ, ഡോ. പി.പി. ജയകുമാർ, ഡോ. ജോബി കെ. ജോസ്, ഡോ. ജയപ്രകാശ്, ഡോ. പ്രസീദ എന്നിവർ സംസാരിച്ചു, സംഘാടകസമിതി ഭാരവാഹികളായി പി.പി. ദിവ്യ (ചെയർപേഴ്സൺ,) ഡോ. ആർ.കെ. ജയപ്രകാശ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.