പെരുമാച്ചേരി സി ആർ സി വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണവസന്തം 2021 ആഘോഷിച്ചു

 

കൊളച്ചേരി :- പെരുമാച്ചേരി സി ആർ സി വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണവസന്തം 2021 ആഘോഷിച്ചു.online ആയി നടത്തിയ ഓണാഘോഷ പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

 വായനശാലയുടെ facebook, what Sapp ഗ്രൂപ്പുകൾ വഴിയാണ് പരിപാടികൾ അവതരിപ്പിക്കപ്പെട്ടത്. പരിപാടികൾ നിരവധി കുട്ടികൾ അവതരിപ്പിച്ച  കലാപ്രകടനം പരിപാടി കൊഴുപ്പേകി.

ഓണ വസന്തത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് എക്സിക്യുട്ടീവ് മെമ്പർ ടി വിനോദ് തഴക്കര ഉദ്ഘാടനം ചെയ്തു.വായനശാലാ പ്രസിഡൻ്റ് വി.കെ ഉജിനേഷ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ എം സജ്മ ആശംസ നേർന്ന് സംസാരിച്ചു. വായനശാലാ സെക്രട്ടറി എ പി രമേശൻ മാസ്റ്റർ സ്വാഗതവും കെ പി സജീവ് നന്ദിയും പറഞ്ഞു.കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഉച്ചവരെ നീണ്ടു.

തിരുവോണ ദിവസം നടക്കുന്ന പൂക്കള മത്സരത്തോടെ ഓണാഘോഷ പരിപാടികൾക്ക് അവസാനമാവും.

Previous Post Next Post