കമ്പിൽ: കമ്പിൽസോൺ കേരള മുസ്ലിം ജമാഅത്ത് നൂഞ്ഞേരി മർക്കസുൽ ഹുദയിൽ സംഘടിപ്പിച്ച ഇൻതി ബാഹ് 21 സമാപിച്ചു.
കണ്ണൂർ ജില്ലാ മുസ്ലിം ജമാഅത്ത് പ്രവർത്തന ഫണ്ടിലേക്ക് സോൺ പരിധിയിലെ വിവിധ യൂണിറ്റുകളിൽ നിന്നും പ്രവർത്തകർ സമാഹരിച്ച തുക ജില്ലാ മുസ്ലിം ജമാഅത്ത് കാര്യദർശിയും സോൺ നിരീക്ഷകനുമായ ഹാമിദ് മാസ്റ്റർക്ക് സോൺ പ്രസിഡണ്ട് മുത്തുക്കോയ തങ്ങൾ കൈമാറി.
ചടങ്ങിൽ സമസ്ത ജില്ലാ സെക്രട്ടറി അശ്റഫ് സഖാഫി, എസ് എം എ ജില്ലാ സെക്രട്ടറി അബ്ദുറഹ് മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചുഅബ്ദുൽ ഗഫൂർ ഹാജി സ്വാഗതവും ഇഖ്ബാൽ ബാഖവി നന്ദിയും പറഞ്ഞു