കൊളച്ചേരി :- CITU ,കർഷക സംഘം ,കർഷക തൊഴിലാളി സംഘടനകൾ സംയുക്തമായി ആഗസ്ത് 9ന് നടത്തുന്ന സേവ് ഇന്ത്യ ദിനം വിജയിപ്പിക്കാൻ കരിങ്കൽ കുഴി പാടിക്കുന്ന് രക്തസാക്ഷി മന്ദിരത്തിൽ ചേർന്ന സംയുക്ത സമിതി യോഗം തീരുമാനിച്ചു .
കൊളച്ചേരി വില്ലേജിലെ 10 കേന്ദ്രങ്ങളിലായി 10 പേരെ പങ്കെടുപ്പിച്ച് കൊണ്ട് ജനകീയ കൂട്ടായ്മ നടത്താൻ തീരുമാനിച്ചു ,കരിങ്കൽ കുഴി ,കമ്പിൽ ,കൊളച്ചേരി മുക്ക് ,കൊളച്ചേരിപറമ്പ് ,കൊളച്ചേരി ,പെരുമാച്ചേരി ,നണിയൂർ ,പാടിക്കുന്ന് ,പാടിയിൽ , ഊട്ടുപുറം എന്നീ കേന്ദ്രങ്ങളിലാണ് സമരകേന്ദ്രങ്ങൾ .
യോഗത്തിൽ വി.രമേശൻ അധ്യക്ഷത വഹിച്ചു .CITU ജില്ലാ കമ്മിറ്റി അംഗം എം.ശ്രീധരൻ വിശദീകരണം നടത്തി .കെ .രാമകൃഷ്ണൻ മാസ്റ്റർ പ്രസംഗിച്ചു .CITU മേഖല സെക്രട്ടറി എ.പി സുരേശൻ സ്വാഗതവും ,ഇ.രാജീവൻ നന്ദിയും പറഞ്ഞു.