കൊളച്ചേരി :- 'നിർഭയ ഇന്ത്യക്കായി നിലക്കാത്ത പോരാട്ടങ്ങൾ' എന്ന തലക്കെട്ടോടെ AIYF മയ്യിൽ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ആസാദി സംഗമം സംഘടിപ്പിച്ചു. കരിങ്കൽ ക്കുഴിയിൽ നടന്ന സംഗമം AKSTU സംസ്ഥാന സെക്രട്ടറി.ഒ കെ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സി പി ഐ മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥ്,യുവകാലസാഹിതി ജില്ലാ സെക്രട്ടറി അഡ്വ പി അജയകുമാർ, എന്നിവർ സംസാരിച്ചു. കെ സി സുരേഷ് ആദ്യക്ഷത വഹിച്ചു. വിജേഷ് നണിയൂർ സ്വാഗതവും രജിത് എ വി നന്ദിയും പറഞ്ഞു.