യുവപഥം, Awake,Uplift- ഉണരുക, ഉയർത്തുക എന്ന പരിപാടിക്ക് തുടക്കം കുറിച്ചു


നാറാത്ത് :-
മിഷൻ-21 ടെൻ ഡേയ്‌സ് ശാഖാ യജ്ഞം         നാറാത്ത് പഞ്ചായത്ത്  മുസ്‌ലിം യൂത്ത്‌ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവപഥം,   Awake,Uplift- ഉണരുക, ഉയർത്തുക എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.

 പ്രസ്തുത പരിപാടി  മലോട്ട് ശാഖയിൽ വെച്ച് നാറത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഫീർ കമ്പിൽ ഉദ്ഘാടനം ചെയ്തു .

  മലോട്ട്  വെച്ച്  നടന്ന മീറ്റിംഗിൽ  അവിടെ  കമ്മിറ്റി രൂപീകരിക്കുകയും  ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. നിയുക്ത  കമ്മിറ്റിക്ക്  ഭാവി പരിപാടിക്കുള്ള രൂപ രേഖ നൽകുകയും ചെയ്തു  .

 പരിപാടിയിൽ പഞ്ചായത്ത് ഭാരവാഹികളായ മുസ്സമ്മിൽ, നിയാസ്, മുനീർ, ഇർഫാൻ, ശമ്മാസ്  എന്നിവർ പങ്കെടുത്തു .

ആഗസ്ത് 23 മുതൽ  സെപ്തംബർ  3 വരെ ആണ് പരിപാടി .


Previous Post Next Post