മയ്യിൽ:-കാടുകയറി കാൽനടയാത്ര ദുരിതമായി മാറിയ റോഡിനു ഇരുവശങ്ങളും നാട്ടുകാരുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ച് ശുചീകരിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ എട്ടേയാർ പൊറോലം റോഡിൽ പഴശിയിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ശുചീകരിച്ചത്.
എട്ടേയാർ പൊറോലം റോഡിൽ പഴശിയിൽ അടിച്ചേരിക്കണ്ടി കാവിനു സമീപമാണ് നാട്ടുകാർ റോഡ് ശുചീകരണം നടത്തിയത്. ഇരുവശവും കാടുകയറി കാൽനടയാത്ര ഏറെ ദുരിതമായി തീർന്ന അൻപത് മീറ്ററോളം ഭാഗങ്ങളാണ് പൂർണമായും ശുചീകരിച്ചത്. തുടർന്ന് റോഡ് സൗന്ദര്യവത്കരണ ഭാഗമായി പൂചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. നാട്ടുകാരായ പി.വി.കൃഷ്ണൻ, കേറാട്ട് ബാലൻ, രതീഷ് അക്കരെ, കെ.എൻ.സന്തോഷ്, മനോജ് കണ്ടമ്പേത്ത്, അനിൽ കണ്ടമ്പേത്ത് എന്നിവർ നേതൃത്വം നൽകി.