നാറാത്ത് :- കമ്യൂണിറ്റി ഹെൽത്ത് സെൻ്ററായി ഉയർത്തപെടുന്ന നാറാത്ത് പി ഏച്ച്സിക്ക് കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം എക്സ്റേ വ്യൂവർ നൽകി.
നാറാത്ത് പഞ്ചായത്ത് പ്രസിഡൻറിൻ്റെ സാന്നിധ്യത്തിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ അഖിൽ, സംഘമിത്ര സെക്രട്ടറി എം.ശ്രീധരനിൽ നിന്നും ഏറ്റുവാങ്ങി .
നാറാത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.കെ ജയകുമാർ ,റംലത്ത് ,സംഘമിത്ര പ്രവർത്തകരായ സി.പ്രകാശൻ ,ടി.പി അനിൽകുമാർ എന്നിവർ പങ്കെടുത്തു.