കൊളച്ചേരി :- ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിലെ കളിമുറ്റം ബോധനോദ്യാനത്തിൽ വിശ്വ സമാധാന പ്രതീകമായ സഡാക്കോ സസാക്കിയുടെ ശില്പം അനാച്ഛാദനം ചെയ്തു.
ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി നാഗസാക്കി ദിനത്തിൽ ശൗര്യചക്ര സുബേദാർ പി.വി. മനേഷ് ശില്പം അനാച്ഛാദനം നിർവഹിച്ചു.സ്കൂളിലെ രക്ഷിതാവ് കൂടിയായ അനീഷ് കൃഷ്ണയാണ് ശില്പം നിർമ്മിച്ചത്. വിനാശം വിതച്ച ഹിരോഷിമ അണുബോംബ് സ്ഫോടനത്തിൻ്റെ ഇരയായ ബാലികയാണ് സഡാക്കോ സസാക്കി.
ചടങ്ങിൽ എസ് എസ് ജി ചെയർമാൻ പി പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി.വത്സൻ മാസ്റ്റർ, കെ.പ്രിയേഷ്, പ്രധാന അധ്യാപകൻ വി.വി.ശ്രീനിവാസൻ,മദേർസ് ഫോറം പ്രസിഡൻ്റ് രേഖ.വി, കെ.പി.വിനോദ് കുമാർ, കെ.ശിഖ, വി.വി രേഷ്മ, പി പി.സരള, രജിൽ രവീന്ദ്രൻ, ആരാധ്യ.പി എന്നിവർ സംസാരിച്ചു .പി.ടി.എ പ്രസിഡൻ്റ് ടി.വി സുമിത്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
അകാലത്തിൽ അന്തരിച്ച സഞ്ജയ് എന്ന പൂർവ വിദ്യാർഥിയുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
പഠനം രസകരവും പരിസ്ഥിതി ബന്ധിതവുമാക്കുന്നതിനായി 2014ൽ ആരംഭിച്ചതാണ് കളിമുറ്റം ബോധനോദ്യാനം. ശില്പങ്ങൾ, ത്രിമാന ഭൂപടം, ഗണിത രൂപങ്ങൾ, കുളം, കളിയുപകരണങ്ങൾ തുടങ്ങിയവയോടൊപ്പം വായനപ്പുരയും , പുരാവസ്തു ശേഖരവും കരകൗശല വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുള്ള കാഴ്ചപ്പുരയും ബോധനോദ്യാനത്തിലുണ്ട്.