ചേലേരി :- അഴീക്കോട് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ ഇക്കണോമിക്സ് വിഭാഗത്തിൽ അദ്ധ്യാപകനായി നിയമനം ലഭിച്ച ഒ.വി.ഉമർ ശാദുലിയെയും ഈ വർഷത്തെ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചേലേരി മുക്ക് ടൗൺ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നത് കാരണം മുഴുവൻ പേരുടെയും വീടുകളിലെത്തിയാണ് അനുമോദിച്ചത്.
അനുമോദന പരിപാടി കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: വി.പി.അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ടൗൺ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് പി.പി.യൂസഫ് അദ്ധ്യക്ഷം വഹിച്ചു. ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.രാഗേഷ് എന്നിവർ പ്രസംഗിച്ചു.
ടൗൺ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി കെ.പ്രശാന്തൻ ബൂത്ത് കോൺഗ്രസ്സ് സെക്രട്ടറി കെ.രാജീവൻ ശംശു കൂളിയിലിൽ ബദറുദ്ദീൻ, ഇബ്രാഹിം നെല്ലിക്കപ്പാലം തുടങ്ങിയവർ പങ്കെടുത്തു.