കൊളച്ചേരി :- കണ്ണൂർ വിമാനത്താവളത്തിലെ ചീഫ് ഓപ്പറേഷൻ ഓഫീസറായി കൊളച്ചേരി സ്വദേശിയായ മുരിക്കഞ്ചേരി സുഭാഷ് ചുമതലയേറ്റു. കൊളച്ചേരി പറമ്പ് കായച്ചിറ റോഡിനു സമീപം അമ്പിളി നിവാസിൽ താമസിക്കുന്ന സുഭാഷ് സൗത്ത് ഈസ്റ്റ് റെയിൽവേ ഡിവിഷനിൽ ഇലക്ട്രിക്ക് എഞ്ചിനീയർ ആയി റിട്ടയർ ചെയ്ത ഒതയോത്ത് അനന്തൻ നമ്പ്യാർ, മുരിക്കഞ്ചേരി സരോജിനി ദമ്പതികളുടെ മകനാണ് .
സ്വപ്നയാണ് ഭാര്യ. വൈഭവ് മകനാണ്.
അദാനി ഗ്രൂപ്പ് വൈസ് പ്രസിഡൻ്റായിരുന്ന ഇദ്ദേഹം ഹൈദരാബാദ്,ബെംഗളൂരു, അഹമ്മദാബാദ് വിമാനത്താവളങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
അഹമ്മദാബാദ് വിമാനത്താവളത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കിയാൽ സി ഒ ഒ ആയി നിയമിതനാവുന്നത്.. കഴിഞ്ഞ വെള്ളിയാഴ്ച കിയാൽ എം.ഡി. ഡോ.വി.വേണുവിന്റെ സാന്നിധ്യത്തിലാണ് സുഭാഷ് ചുമതലയേറ്റത്. കണ്ണൂർ വിമാനത്താവളത്തിൽ സി.ഒ.ഒ. ആയി നിയമിക്ക പ്പെടുന്ന മൂന്നാമത്തെയാളാണ് ഇദ്ദേഹം.