നാറാത്ത്: നാറാത്ത് PHC കോംപൗണ്ടിലെ കൂറ്റൻ മരം കടപുഴകി. ഇന്ന് രാവിലെ 9.30 ഓടെയുണ്ടായ ചെറിയ കാറ്റിലാണ് മരം കടപുഴകിയത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. കോംപൗണ്ടിലെ മരം മതിൽ തകർത്ത് റോഡിലേക്കാണ് വീണത്. വൈദ്യുതി കമ്പികൾ പൊട്ടി. വൻ ശബ്ദത്തോടെയാണ് മരം പൊട്ടിയത്. റോഡിലേക്ക് വീണതിനാൽ ഗതാഗതം തടസ്സപ്പെട്ടു.
രാവിലെയായതിനാൽ പി.എച്ച്.സി യിൽ ആളുകൾ കുറവായതും മരം റോഡിൻ്റെ ഭാഗത്തേക്ക് വീണതിനാലു മാണ് ദുരന്തം വഴി മാറിയത്. ഈ സമയം റോഡിലൂടെ വാഹനങ്ങൾ കടന്നു പോവാത്തതും തുണയായി.
സാധാരണയായി വാക്സിനേഷനും മറ്റു അസുഖങ്ങൾക്ക് ഡോക്ടറെ കാരണമായി നൂറുകണക്കിന് ആളുകൾ എത്തുന്ന സ്ഥലമാണ് . ഇന്ന് വാക്സിനേഷൻ ഇല്ലാത്തതും രാവിലെയായതിനാൽആശുപത്രിയിൽ ആളുകൾ എത്താത്തതിനാലുമാണ് വൻ അപകടം വഴി മാറിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആശുപത്രിയിൽ നിരവധി പേർ ഉണ്ടായിരുന്നു. മൂന്നു വർഷം മുമ്പ് സമീപത്തെ റോഡരികിലെ മര കൊമ്പ് പൊട്ടിവീണ് ബന്ധുവിനോടൊപ്പം ബൈക്കിൽ പോവുകയായിരുന്ന കമ്പിൽ പാട്ടയം സ്വദേശിനിയായ എസ്.എസ്.എൽ.സി. വിദ്യാർഥിനി മരണപ്പെട്ടിരുന്നു.
കണ്ണൂരിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് ,കെ.എസ് .ഇബി ഉദ്ദോഗ്യസ്ഥർ, മയ്യിൽ പൊലിസ് എന്നിവർ സ്ഥലത്ത് എത്തി പൊട്ടി വീണ മരത്തിൻ്റെ ശാഖകൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. വൈദ്യുതി ബന്ധം പുന സ്ഥാപിക്കാനുള്ള പ്രവൃത്തികൾ നടന്നു വരുന്നു.