കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ ഓണകിറ്റ് വിതരണം ചെയ്തു


കൊളച്ചേരി :- കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ അടിയന്തരക്കാർക്കുള്ള ഓണകിറ്റ് വിതരണവും നിറകതിർ കയറ്റലും ക്ഷേത്ര സന്നിധിയിൽ നടന്നു.

ക്ഷേത്രത്തിൻ്റെ  തെയ്യ കോലധാരികൾക്കും വാദ്യക്കാർക്കുമാണ് ഓണകിറ്റ് വിതരണം ചെയ്തത്.

ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻറ് സി ശ്രീധരൻ മാസ്റ്റർ കിറ്റ് നൽകി കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി സി.ഒ.കെ.സജീവൻ, സി.ഒ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ടി പി സുമേഷ്, സി.ഒ. ദേവി, ടി.പി സുധീഷ്, എം നാരായണൻ, സി ഒ വിജയം, സി ഒ ഹരീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

മേൽശാന്തി വെങ്കിട്ടരാമൻ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.

Previous Post Next Post