മയ്യിൽ: ഇന്ത്യൻ രാഷ്ടീയ സദസ്സിലെ പൊൻതാരകം രാജിവ് ഗാന്ധിയുടെ 77 -ാം ജന്മവാർഷിക ദിനം മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു.
ഗാന്ധിഭവനിൽ വെച്ച് നടത്തിയ ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി. ശശിധരൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ.പി. ചന്ദ്രൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ.കെ. ബാലകൃഷ്ണൻ, മണ്ഡലം ട്രഷറർ പ്രേമരാജൻ പുത്തലത്ത്, മണ്ഡലം എക്സി അംഗം യു. മുസ്സമ്മിൽ എന്നിവർ നേതൃത്വം നൽകി.