മയ്യിൽ:-മയ്യിൽ എ എൽ പി സ്കൂൾ ചിങ്ങം 1 കർഷകദിനത്തിൽ കൃഷിക്കാരൊനൊപ്പം പരിപാടി സംഘടിപ്പിച്ചു.
പെരുവങ്ങൂർ പാടശേഖരസമിതി സെക്രട്ടറിയും മികച്ച കർഷകനുമായ കുന്നും പുറത്ത് ലക്ഷ്മണനുമായി മയ്യിൽ എഎൽപി സ്കൂൾ വിദ്യാർത്ഥികളായ അവന്തിക സതീശൻ കെ.വി ,ജഗനാഥ് കെ എന്നിവർ അഭിമുഖം നടത്തി.
തുടർന്ന് കൃഷി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. സ്കൂൾ അധ്യാപകരായ കെ.സി കനകവല്ലി,കെ. ആര്യ എന്നിവർ നേതൃത്വം നൽകി