മയ്യിൽ :- ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷം മയ്യിൽ പഞ്ചായത്തിൽ നടന്നു.ചടങ്ങ് മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ കെ റിഷ്ന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
1996 മുതലങ്ങോട്ട് മയ്യിൽ പഞ്ചായത്ത് പിന്നിട്ട വഴികളെ കുറിച്ചുള്ള ഒരു റിപ്പോർട്ട് പ്രസിഡണ്ട് അവതരിപ്പിച്ചു. ചടങ്ങിൽ വച്ച് മുൻ പ്രസിഡണ്ട്മാരായ ശ്രീമതി ടി. രുഗ്മിണി ടീച്ചർ (1995 - 2000) ശ്രീ. ടി.ഒ. നാരായണൻ ( 2000-2005) ശ്രീ. എ. ബാലകൃഷ്ണൻ( 2005- 2010) ശ്രീമതി എം. പത്മാവതി (2010-2015) ശ്രീ. പി. ബാലൻ ( 2015-2020) എന്നിവരെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പൊന്നാടയും രജത ജൂബിലി മൊമെന്റോയും നൽകി ആദരിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രവി മാണിക്കോത്ത്, വികസന കാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി അധ്യക്ഷ അജിത എം.വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി അധ്യക്ഷ അനിത വിവി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
സെക്രട്ടറി ശ്രീ ടി.പി. അബ്ദുൽ ഖാദർ സ്വാഗതവും അസി.സെക്രട്ടറി രജീഷ് നന്ദിയും പറഞ്ഞു.