കൊളച്ചേരി :- കുമ്മായക്കടവ് ഹിദായത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസ SKSBV ബലി പെരുന്നാളോടനുബന്ധിച്ചു നടത്തിയ കഅബ നിർമാണ കലയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ രണ്ട് ഗ്രുപ്പിലെയും വിജയികൾക്കുള്ള സമ്മാന വിതരണം അബ്ദു റഹ്‌മാൻ ഹാജി വയനാടും, സി കുഞ്ഞഹമ്മദ് ഹാജിയും നിർവഹിച്ചു.
ചടങ്ങിൽ അമീർ ദാരിമി അധ്യക്ഷത വഹിച്ചു. റഹ്മത്തുള്ള മൗലവി ഉദ്‌ഘാടനം ചെയ്തു. ഹാഫിസ് ബാസിത് ഫൈസി,സക്കരിയ്യ ദാരിമി, മഹമൂദ് മൗലവി, മുഹബ്ബത് ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി മൗലവി, സമീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. അഷ്‌റഫ് മൗലവി സ്വാഗതവും ആദിൽ പി പി നന്ദിയും പറഞ്ഞു.