മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി ആൻറ് സി.ആർ.സി ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ മഴയനുഭവം ശ്രദ്ധേയമായി.
മയ്യിൽ പഞ്ചായത്തിലെ നിരവധിപ്പേർ, അവരുടെ ബാല്യകൗമാരങ്ങളിലെ ഗൃഹാതുരത്വം ഉണർത്തിയ നനവാർന്ന മഴയോർമ്മകൾ പങ്ക് വെച്ചു. ഔദ്യോഗിക കാലത്തെ മഴയുടെ രൗദ്രത ചിലർ ഓർത്തെടുത്തു. തിരിച്ചു കിട്ടിയ ജീവിതവും, ദാരിദ്യവും, പട്ടിണിയും പരിവട്ടവും, ചോർന്നൊലിക്കുന്നവീടും, നിറഞ്ഞു കവിഞ്ഞ പുഴയും വയലുകളും ഓർമ്മകളിലെങ്ങും നിറഞ്ഞ് നിന്നു.
പി.വി ശ്രീധരൻ മാസ്റ്റർ, കെ.ബാലകൃഷ്ണൻ ആറാം മൈൽ, കെ.നാരായണൻ, പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, കെ. ശ്രീധരൻ മാസ്റ്റർ, രാധാകൃഷ്ണൻ കണ്ടക്കൈ ,കെ. പത്മനാഭൻ മുല്ലക്കൊടി, നാരായണൻ ചെറുപഴശ്ശി, പി.വി രാജേന്ദ്രൻ, മൈത്രി ജയൻ, ഒ.എം മധുസൂദനൻ മാസ്റ്റർ, ഡോ.സി ശശിധരൻ മാസ്റ്റർ, വി.പി ബാബുരാജൻ, രാധാകൃഷ്ണൻ മാണിക്കോത്ത്,കെ.കെ ഭാസ്കരൻ ,ഋതുനന്ദന.എം, കെ.സജിത എന്നിവർ മഴയോർമ്മകൾ പങ്ക് വെച്ചു.
കെ.വി യശോദ ടീച്ചറുടെ മഴക്കവിതകൾ കോർത്തിണക്കിയ അവതരണം മികവുറ്റതായി.പി.ദിലീപ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ അഞ്ജന.ടി സ്വാഗതവും ,അർച്ചന. സി നന്ദിയും പറഞ്ഞു.