കമ്പിൽ :- നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് നേതൃത്വത്തിൽ ശാഖയിലെ മുഴുവൻ SSLC വിജയികളെയും അനുമോദിച്ചു.
മുസ്‌ലിം ലീഗ് ശാഖ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി യുടെ അധ്യക്ഷത യിൽ എൻ അബ്ദുൾ സലാം ഹാജി ഉദ്ഘാടനം നിർവഹിച്ചു.
അഹ്‌മദ് കമ്പിൽ അനുമോദന പ്രഭാഷണവും, മെമ്പർ സൈഫുദ്ധീൻ നാറാത്ത് സ്നേഹോപഹാരം കൈമാറുകയും ചെയ്തു.
വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സുഹൈൽ, MYL പഞ്ചായത്ത് പ്രസിഡന്റ് നൗഫീർ, STCC സെക്രട്ടറി ഷക്കീർ എന്നിവർക്ക് സ്നേഹാദരവും നൽകി.
മുസ്‌ലിം ലീഗ് ശാഖ സെക്രട്ടറി മഹറൂഫ് ടി, ഷാജിർ, അബ്ദുൾ കാദർ കെപി, സിറാജ്, ഖയറുന്നിസ,ആയിഷ എന്നിവർ സംസാരിച്ചു.