കൊളച്ചേരി :- മുല്ലക്കൊടി കോ.ഓപ്പറേറ്റീവ് റൂറൽ ബേങ്കിൽ നിന്നും വിരമിച്ച കെ.ശശിധരൻ, സി.പ്രഭാകരൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.
പരിപാടിയിൽ ബേങ്ക് സിക്രട്ടറി ടി.വി.വത്സൻ സ്വാഗതം പറഞ്ഞു. ബേങ്ക് ഡയറക്ടർ കെ.സി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ബേങ്ക് പ്രസിഡണ്ട് പി.പവിത്രൻ ഉത്ഘാടനം ചെയ്തു.ശ്രീ.എം.ദാമോദരൻ(വിസ്മയ പാർക്ക് ഡയരക്ടർ) ഉപഹാരങ്ങൾ നൽകി.
സി.വി.പ്രകാശൻ, കെ.വി.രാജേഷ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. സി. ഹരിദാസൻ നന്ദി പറഞ്ഞു.