മയ്യിൽ: -മലപ്പട്ടത്ത് ചെങ്കൽ വെട്ട് യന്ത്രം മോഷണം പോയി. കോടൂർപാറയിൽ റോഡരികിൽ സൂക്ഷിച്ച ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രമാണ് മോഷണം പോയത്.
ചെങ്കൽ ക്വാറിയിൽ വെള്ളം നിറഞ്ഞത് കാരണം ക്വാറിയിലേക്കുള്ള പോക്കറ്റ് റോഡ രികിലേക്ക് യന്ത്രം മാറ്റിയതായിരുന്നു.
നിസാൻ മിനി ലോറി ഇവിടേക്ക് എത്തിയതായി വാഹനത്തിന്റെ ടയറിന്റെ അടയാളം കാണുന്നതായി ക്വാറി ഉടമ കെ. രാഘവൻ മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇതിലാണ് യന്ത്രം കൊണ്ടു പോയതെ കരുതുന്നതായും പരാതിയിലുണ്ട്. സംഭവത്തിൽ പോലീസ് അ ന്വേഷണം തുടങ്ങി.