കൊളച്ചേരി :- അത്തം പിറന്നു.മലയാളിക്ക് ഒരോണക്കാലം കൂടി വന്നെത്തി. അതിജീവനത്തിന്റെ പ്രതീക്ഷകളുമായി വീടുകൾക്കുമുന്നിൽ വ്യാഴാഴ്ചമുതൽ പൂക്കളങ്ങളൊരുങ്ങും. ഇനി പത്താം നാൾ തിരുവോണം.
ഇക്കുറി 12, 13 തീയതികളിലായി അത്തം നക്ഷത്രം കടന്നുപോകുന്നുണ്ട്. ഉത്രം നക്ഷത്രം വ്യാഴാഴ്ച രാവിലെ 8.54 വരെ മാത്രമാണുള്ളത്. വെള്ളിയാഴ്ച രാവിലെ 8.01 വരെ അത്തം നക്ഷത്രമാണ്. അതിനാൽ വ്യാഴാഴ്ച തന്നെയാണ് അത്തം വരിക. ചിങ്ങം അഞ്ചിനാണ് ഇത്തവണ തിരുവോണം. ചിങ്ങപ്പിറവി 17-നാണ്. 21-നാണ് തിരുവോണം.
ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകൾ മാത്രമാണുള്ളത്. ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറയിലും അത്തം ഘോഷയാത്രയില്ല.