വിനോദസഞ്ചാര മേഖല ഉണരുന്നു , പറശ്ശിനിക്കടവിൽ ബോട്ട് സർവീസ് ഭാഗികമായി തുടങ്ങി


 


പറശ്ശിനിക്കടവ്: കോവിഡ് രണ്ടാം വ്യാപനത്തെത്തുടർന്ന് നിർത്തിവെച്ച പറശ്ശിനിക്കടവിലെ വിനോദ സഞ്ചാര മേഖല പതുക്കെ ഉണരുന്നു. മാർച്ചിലാണ് പറശ്ശിനിക്കടവിലും വളപട്ടണം പുഴയിലും സർവീസ് നടത്തിയിരുന്ന പൊതു-സ്വകാര്യ ബോട്ട് സർവീസുകൾ നിർത്തിവെച്ചത്. സർക്കാരിന്‍റെ പുതിയ തീരുമാനമനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ബുധനാഴ്ച സ്വകാര്യ ഉല്ലാസ-ഹൗസ് ബോട്ടുകൾ സർവീസ് തുടങ്ങിയത്. യാത്രക്കാർ കുറവാണെങ്കിലും സർവീസ് തുടങ്ങാനായതിന്‍റെ ആശ്വാസത്തിലാണ് ബോട്ടുകളുടെ നടത്തിപ്പുകാർ. സ്വകാര്യമേഖലയിൽ ആറ് ഉല്ലാസ-ഹൗസ് ബോട്ടുകളാണ് പറശ്ശിനിക്കടവ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്നത്.

ജലഗതാഗത വകുപ്പിന്‍റെ കീഴിൽ ഓണത്തിനോടനുബന്ധിച്ച് സർവീസ് തുടങ്ങാനാകുമോ എന്നത് പരിഗണിക്കുന്നുണ്ട്. വാട്ടർ ടാക്സിയടക്കമുള്ളവയുടെ യന്ത്രത്തകരാർ പരിഹരിക്കാനുണ്ട്. ഒരു യാത്രാബോട്ടും കെ.ടി.ഡി.സി.യുടെ രണ്ട് സ്പീഡ് ബോട്ടുകൾ വേറെയും ഉണ്ട്. അവയെല്ലാം ഊഴം കാത്തുകിടക്കുന്നുണ്ട്.

പറശ്ശിനിക്കടവിൽ വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ കോടികൾ ചെലവിട്ട് ബോട്ട് ജെട്ടികൾ നവീകരിച്ചിരുന്നു. എന്നാൽ കോവിഡ് മൂലം ഇവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനായിട്ടില്ല




Previous Post Next Post