കുറ്റ്യാട്ടൂർ :- One India, One Pension സംഘടന സ്ഥാപക ദിനമായ ജൂലായ് 30 ന് വടുവൻ കുളത്ത് ഉയർത്തിയ കൊടിയും കൊടിമരവുമാണ് നശിപ്പിച്ച സംഭവത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ട OlOP കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പാലാ മനോഹരൻ്റെ കുറ്റ്യാട്ടൂർ സബ് സ്റ്റേഷനു സമീപമുള്ള പറമ്പിന്റെ ചുറ്റുമതിൽ കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. പാല മനോഹരൻ മയ്യിൽ പോലീസിലാണ് ഇത് സംബന്ധിച്ച പരാതി നല്കിയത്.
തളിപ്പറമ്പ് മണ്ഡലം വൺ ഇന്ത്യാ വൺ പെൻഷൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് വടുവൻ കുളം ആറാം വാർഡ് കമ്മിറ്റി വടുവൻ കുളത്ത് ഉയർത്തിയ കൊടിയും കൊടിമരവുമാണ് കഴിഞ്ഞ ആഗസ്ത് 2 ന് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്.
സംഭവത്തിൽ വൺ ഇന്ത്യാ വൺ പെൻഷൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പാലാ മനോഹരൻ മയ്യിൽ പോലീസിൽ പരാതി നൽകിയിരുന്നു.ഇതിൻ്റെ പ്രതികാരമായാണ് 9 ന് രാത്രി മനോഹരൻ്റെ മതിൽ തകർക്കപ്പെട്ടതെന്ന് OIOP ആരോപിക്കുന്നു.
കൊടിമരം നശിപ്പിച്ചതിലും മതിൽ തകർത്ത സംഭവത്തിലും OlOP തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയും കണ്ണൂർ ജില്ലാ കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കൊടിമരം നശിപ്പിച്ചത് സംബന്ധിച്ച് പോലീസിൽ നൽകിയ പരാതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം മയ്യിൽ പോലീസ് പുറത്തുവിട്ട CCTV ദൃശ്യം