മയ്യിൽ :- വാഹനമിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വ്യാപാരിയെ അറസ്റ്റ് ചെയ്തു. മയ്യിലിലെ വ്യാപാരി പി.പി.സിദ്ദീഖിനെയാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലായ് 18-ന് രാത്രി എട്ടിനാണ് കുറ്റ്യാട്ടൂർ പഴശ്ശിയിലെ പട്ടേരി സുരേശ(48)ന് ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയിൽ കഴിയുന്നത്. സംഭവത്തെത്തുടർന്ന് നിർത്താതെ പോയ കാർ സി.സി.ടി.വി. ദൃശ്യങ്ങളിലൂടെയാണ് പോലീസ് കണ്ടെത്തിയത്.
അപകടത്തിനിടയായ കാറും കസ്റ്റഡിയിലെടുത്തു. മയ്യിൽ ഇൻസ്പെക്ടർ പി.ആർ.മനോജ്, കേസന്വേഷണം നടത്തുന്ന എ.എസ്.ഐ. പി.വി.രാജേഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.